മുസിരിസ് സന്ദർശനം
പുരാതനകാലത്ത്, ലോകത്ത് ഏറ്റവും വലിയ വാണിജ്യ തുറമുഖം എന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. 2023 മാർച്ച് 15 ആം തീയതി ഞാൻ മുസിരിസിന്റെ ഭാഗമായ കോട്ടപ്പുറം കോട്ട സന്ദർശിക്കാ൯ ഇടയായി. ക്രാങ്കനൂ൪ കോട്ട എന്നറിയപ്പെടുന്ന കോട്ടപ്പുറം കോട്ട പോർച്ചുഗീസുകാർ AD 1523 ൽ നിർമ്മിച്ചു.1663 ല് ഡച്ചുകാർ കോട്ട പിടിച്ചെടുത്തു. ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെ അനുമതിയോടെ തിരുവിതാംകൂർ കോട്ട വിലയ്ക്ക് വാങ്ങിച്ചു.1789 ൽ ടിപ്പുസുൽത്താൻ കോട്ട ആക്രമിച്ചു തകർത്തു 1909 ൽ തിരുവിതാംകൂർ പുരാവസ്തു വകുപ്പ് കോട്ട ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 2009 പുതിയ സംസ്ഥാന പുരാവസ്തു വകുപ്പ് പര്യവേഷണം ആരംഭിക്കുന്നത് വരെ ഈ കോട്ട വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഉൽഘനനത്തിലൂടെ കൊത്തളങ്ങൾ ,നിരവധി കെട്ടിടങ്ങളുടെ അടിത്തറ, പോർച്ചുഗീസ് പോർച്ചുഗീസ് കാലഘട്ടത്തിന്റെയും രക്ഷകാലഘട്ടത്തിന്റെയും അതിൻറെ കാലഘട്ടങ്ങളും പ്രതിനിധാനം ചെയ്യുന്ന പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി.
Comments
Post a Comment